Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toll Barrier

കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യി​ല്‍ ടോ​ള്‍ ബാ​രി​യ​ര്‍ തകർത്തു, ബസ് ജീവനക്കാരനെതിരേ പരാതി

കൊ​ച്ചി: കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യി​ല്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ പ​രാ​ക്ര​മം. ഇ​ട​പ്പ​ള്ളി-​അ​രൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന സു​ല്‍​ത്താ​ന്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രനെതിരേയാണ് പരാതി. ടോ​ള്‍ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് സെ​ന്‍​സ​ര്‍ ഘ​ടി​പ്പി​ച്ച ടോ​ള്‍ ബാ​രി​യ​ര്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്ന​രം ആ​യി​രു​ന്നു സം​ഭ​വം.

തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​മാ​യി​രു​ന്നു. ടോ​ള്‍ തു​ക ന​ല്‍​കി മു​ന്നി​ലെ വാ​ഹ​നം ക​ട​ന്നു പോ​യ​തോ​ടെ ബ​സി​നു​ള്ള ഊ​ഴ​മാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ ബ​സി​ല്‍ നി​ന്നി​റ​ങ്ങി ടോ​ള്‍ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞതായി പറയുന്നത്. സെ​ന്‍​സ​ര്‍ ഘ​ടി​പ്പി​ച്ച ടോ​ള്‍ ബാ​രി​യ​ര്‍ ഒ​ടി​ച്ചു മാ​റ്റി ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ടോ​ള്‍ ന​ട​ത്തി​പ്പു​കാ​ര്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. മു​മ്പ് ന​ടു​റോ​ഡി​ല്‍ യാ​ത്ര​ക്കാര​ന്‍റെ മൂ​ക്കി​ലി​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഇതേ ബസിലെ ജീ​വ​ന​ക്കാ​ര്‍ക്കെതിരേ നി​യ​മ ന​ട​പ​ടി ഉണ്ടായിരുന്നു

Latest News

Corehub Up